ടി.കെ രാജീവ് കുമാറിൻെ 'ബർമുഡ' യിൽ നായകൻ ഷെയ്ൻ​ നിഗം, ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ബർമുഡ' എന്ന് പേരിട്ടു.   24  ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.തിരുവനന്തപുരം ലൊക്കേഷനാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കി.

ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തുന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ജോഷ്വയായി വിനയ് ഫോർട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്.

തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിൻ്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി - പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ - നിധിൻ ഫ്രെഡി, പി.ആർ.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്​ -ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - shane nigam in tk rajivkumars new film barmuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.