യുവനടൻ ഷെയ്ൻ നിഗം തമിഴിൽ ആദ്യമായി അഭിനയിക്കുന്ന 'മദ്രാസ്ക്കാരൻ' എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിഡിയോ പുറത്തുവിട്ടത്.
സമകാലിക മലയാള സിനിമയുടെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഷെയ്ൻ നിഗം തമിഴ് പ്രേക്ഷകരിലേക്ക് മാറ്റുരയ്ക്കാൻ എത്തുകയാണ്. 'കുമ്പളങ്ങി നൈറ്റ്‌സ്', 'ഓള്' , 'ഇഷ്‌ക്, 'ഭൂതകാലം', 'ആർ.ഡി.എക്സ്' എന്നിവയുൾപ്പെടെ മികച്ച ഒരുകൂട്ടം ചിത്രങ്ങളിൽ അഭിനയിച്ച ഷെയ്‌നിന്റെ വൈവിധ്യമാർന്ന കരിയറിൽ ഈ ചിത്രം ഒരു നാഴികക്കല്ലാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഷെയ്ൻ നിഗം, കലൈയരശൻ,നിഹാരിക കൊണിഡേല എന്നിവരുൾപ്പെടെയുള്ള നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 'രംഗോലി' എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹൻ ദാസാണ് സംവിധാനം നിർവഹിക്കുന്നത്. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിക്കുന്ന ചെയ്ത 'മദ്രാസ്ക്കാരൻ' അവരുടെ സിനിമാ നിർമ്മാണത്തിൻ്റെ അരങ്ങേറ്റം കുറിക്കുന്നു. സുന്ദരമൂർത്തി ചിത്രത്തിന് സംഗീതം നിർവ്വഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.