Posted On
date_range Updated On
date_range പ്രേം നസീർ അവാർഡ് സമ്മാനിച്ചു
തിരുവനന്തപുരം: അനശ്വര നടൻ പ്രേം നസീറിന്റെ സ്മരണാർത്ഥം പ്രേം നസീർ സുഹൃത് സമിതി ഉദയ സമുദ്രയുടെ 2023ലെ സമകാലിക ഫീച്ചർ സിനിമയുടെ സംവിധായകനുള്ള അവാർഡ് ‘അനക്ക് എന്തിന്‍റെ കേടാ’യുടെ സംവിധായകൻ ഷമീർ ഭരതന്നൂരിന് സമ്മാനിച്ചു. സംസ്ഥാന ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ അവാർഡ് വിതരണം നിർവഹിച്ചു.
ഗായകൻ പന്തളം ബാലൻ പ്രശസ്തിപത്രം കൈമാറി. ചടങ്ങിൽ മണിയൻപിള്ള രാജു, അടൂർ പ്രകാശ് എം.പി, ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനം ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.
മികച്ച നടൻ ജോജു ജോർജ്, മികച്ച സംവിധായകൻ രോഹിത് എം.ജി കൃഷ്ണൻ, മികച്ച സഹനടൻ എം.ആർ ഗോപകുമാർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. ഒസാൻ സമുദായക്കാരുടെ കഥ പറയുന്ന ‘അനക്ക് എന്തിന്‍റെ കേടാ’ ഇതുവരെ വിവിധതരത്തിലുള്ള ഏഴ് അവാർഡുകളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.