ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിലറാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താന്റേത്. ഇപ്പോഴിതാ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷാറൂഖ് ഖാന്റെ മാസ് ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യാകർഷണം. നടനോടൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരുടെ സംഘട്ടന രംഗങ്ങളും സോഷ്യൽ മിഡിയയിൽ ചർച്ചയായിട്ടുണ്ട്.
നെഗറ്റീവ് റോളിലാണ് ജോൺ എബ്രഹാം എത്തുന്നത്. തീവ്രവാദികളിൽ നിന്ന് രാജ്യത്തിന് വേണ്ടി പോരാടുന്ന ഉദ്യോഗസ്ഥരായിട്ടാണ് ദീപികയും ഷാറൂഖ് ഖാനും വേഷമിടുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദിക്ക് പുറമേ തമിഴ് , തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. യഷ് രാജ് ഫിലിംസാണ് പത്താൻ നിർമിക്കുന്നത്.
2018 ൽ പുറത്ത് ഇറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം. സിനിമ പരാജയമായതിനെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു നടൻ. പത്താനെ കൂടാതെ ജവാനാണ് ഇനി ഉടൻ തിയറ്ററിൽ എത്തുന്ന എസ്.ആർ.കെ.യുടെ ചിത്രം. രാജ്കുമാർ ഹിരാനി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.