Posted On
date_range Updated On
date_range കിങ് ഖാനും നയൻതാരയും ഒരുമിക്കുന്ന ആറ്റ്ലീ ചിത്രത്തിെൻറ ഷൂട്ടിങ് തുടങ്ങി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
കിങ് ഖാൻ ഷാരൂഖാനും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒരുമിക്കുന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തിെൻറ ചിത്രീകരണം തുടങ്ങിയതായി റിപ്പോർട്ട്. രാജാറാണി, തെറി, മെർസൽ, ബിഗിൽ എന്നീ തമിഴ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ആറ്റ്ലി ആദ്യമായി ബോളിവുഡിലേക്കെത്തുന്നു എന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്. പുനെയിൽ ഷൂട്ടിങ് തുടങ്ങിയതായും അവിടുത്തെ 10 ദിവസത്തെ ഷെഡ്യൂളിന് ശേഷം ക്രൂ മുംബൈയിലേക്ക് തിരിക്കുമെന്നുമാണ് റിപ്പോർട്ട്.
'സാങ്കി' എന്നാണ് ചിത്രത്തിന് പേരെന്നും സൂചനയുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗ്ഗുബാട്ടി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തും. കിങ് ഖാന്‍ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷാരൂഖിെൻറ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എൻറർടെയ്ൻമെൻസ് ആണ് സിനിമ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.