നടൻ ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു

  ബോളിവുഡ് താരം ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു. നിര്‍ജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ട നടനെ ബുധനാഴ്ചയാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഗൗരി ഖാനും മകൾ സുഹാനയും  എസ്. ആർ.കെക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമാണ് താരം മുംബൈയിലേക്ക് മടങ്ങിയത്.

നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നടന്റെ  മാനേജർ പൂജ  അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ നടന് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയും അറി‍യിച്ചിട്ടുണ്ട്. ഷാറൂഖിനെ കാണാൻ വൻ ജനാവലിയാണ് ബുധനാഴ്ച ആശുപത്രിയിലെത്തിയത്.

ചൂട് താങ്ങാന്‍ കഴിയാതെയാണ് നടന് ആരോഗ്യപ്രശ്നമുണ്ടായത്. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള മല്‍സരം ജയിച്ച് ഫൈനലിലെത്തിയ കൊല്‍ക്കത്ത ടീമിനൊപ്പം ഷാറൂഖ് ഖാന്‍ ചൊവ്വാഴ്ച രാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ നിര്‍ജ്ജലീകരണവും തളർച്ചയും ഉണ്ടായി. സൂര്യാഘാതവും ഏറ്റിരുന്നു.  ബുധനാഴ്ച അഹമ്മദാബാദിൽ 45.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. മല്‍സരം കാണാനെത്തിയ അന്‍പതോളം പേർ നിര്‍ജ്ജലീകരണത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ എല്ലാ മത്സരത്തിനും ഷാറൂഖ് ഖാൻ എത്തിയിരുന്നു. ഐ.പി. എൽ മത്സരങ്ങൾക്ക് ശേഷമേ ഷാറൂഖ് സിനിമയിൽ സജീവമാവുകയുള്ളൂ. നിലവിൽ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മകൾ സുഹാനക്കൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങന്നുണ്ട്. ജൂണിന് ശേഷം ചിത്രീകരണം തുടങ്ങമമെന്നാണ് റിപ്പോർട്ടുകൾ. 2023 ൽ പുറത്തിറങ്ങിയ ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം. പത്താൻ, ജവാൻ എന്നീവയാണ് പോയവർഷം പുറത്തിറങ്ങിയ നടന്റെ മറ്റു ചിത്രങ്ങൾ. ഇവ സൂപ്പർ ഹിറ്റായിരുന്നു. മേയ് 26 നാണ് കൊൽക്കത്ത‍യുടെ ഫൈനൽ മത്സരം. 

Tags:    
News Summary - Shah Rukh Khan returns to Mumbai with Gauri, Suhana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.