പുതിയ ബ്ലോക്​ബസ്റ്റർ അണിയറയിൽ? ഡുങ്കി ടീസറുമായി കിങ്​ ഖാൻ -വിഡിയോ

ഷാരൂഖിന് ജന്മദിന സമ്മാനമായി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡുങ്കിയുടെ ടീസർ എത്തി. ഡുങ്കിയിൽ ഷാരൂഖ് ഖാൻ ഹാർഡി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തപ്സി പന്നു, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡുങ്കി നിർമിക്കുന്നത്.

അതേസമയം ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ്​ ചിത്രം ജവാൻ ഒ.ടി.ടിയിൽ എത്തി. ഷാരൂഖിന്റെ ജന്മദിനത്തിലാണ്​ ചിത്രത്തിന്‍റെ പ്രദർശനം ആരംഭിച്ചത്​. ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന സമയത്താണ്​ ചിത്രത്തിന്‍റെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചത്​. നെറ്റ്ഫ്ളിക്സാണ്​ ജവാൻ സ്​ട്രീം ചെയ്യുന്നത്​.

ജവാന്റെ ഒ.ടി.ടി റിലീസിന് വേറെയുമുണ്ട് പ്രത്യേകതകൾ. തിയേറ്ററിൽ നമ്മൾ കണ്ട ജവാനപ്പുറം അൽപ്പം എക്സ്ട്രാ കൂടി ഒ.ടി.ടി വേർഷനിൽ കാണാം. സിനിമയുെട എക്സറ്റെൻഡഡ് കട്ട് വേർഷൻ ആണ് നെറ്റ്ഫ്ലിക്സിലൂടെ കാണാനാകുക. ‘ജവാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ അതിന്റെ അൺകട്ട്, എക്സ്റ്റൻഡഡ് പതിപ്പിൽ ലോകമെമ്പാടും സ്ട്രീം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ! സ്‌ക്രിപ്റ്റിൽ നിന്ന് സ്‌ക്രീനിലേക്കുള്ള ജവാന്റെ യാത്ര അസാധാരണമായ ഒന്നായിരുന്നു’- ഷാരൂഖ് ചിത്രത്തിന്റെ ഒ.ടി.ടി വേർഷനെ കുറിച്ചു പറയുന്നു.

Full View

സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1,150 കോടി രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആയിരുന്നു നിർമാണം.

ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് ജവാൻ സ്വന്തമാക്കിയിരുന്നു. അതുമാത്രമല്ല, ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.

Tags:    
News Summary - Shah Rukh Khan gives birthday gift to his fans with 'Dunki' teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.