ആറ്റ്​ലിയുടെ ബോളിവുഡ്​ 'മാസ്​ എൻട്രി' ഷാരൂഖിനൊപ്പം; നായികയായി നയൻതാരയെന്നും റിപ്പോർട്ട്​

മുംബൈ: തമിഴിലെ മാസ്​ സംവിധായകൻ ആറ്റ്​ലി ബോളിവുഡിലേക്ക്​ രംഗപ്രവേശനം ചെയ്യുന്നെന്ന്​ കേൾക്കാൻ തുടങ്ങിയിട്ട്​ നാളുകളായി. കിങ്​ ഖാൻ ഷാരൂഖ്​ ഖാനെ നായകനാക്കി ആയിരിക്കും ആ 'മാസ്​ എൻട്രി' എന്നാണ്​ ഇപ്പോൾ ബോളിവുഡിലെ അണിയറ സംസാരം. നായികയായി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര എത്തുമെന്നും റിപ്പോർട്ടുകളുണ്ട്​.

സിദ്ധാർഥ്​ ആനന്ദിന്‍റെ 'പത്താൻ' സിനിമയുടെ ചിത്രീകരണത്തിന്‍റെ തിരക്കിലാണിപ്പോൾ ഷാരൂഖ്​. ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ സഹതാരങ്ങളായെത്തുന്ന 'പത്താൻ' യാഷ്​ രാജ്​ ഫിലിംസ്​ ആണ്​ നിർമിക്കുന്നത്​. 'ബിഗിൽ', 'മെർസൽ' എന്നീ സൂപ്പർ ഹിറ്റ്​ സിനിമകളിലൂടെ തമിഴ്​ സിനിമയിൽ ത​േന്‍റതായ ഇരിപ്പിടം ഉറപ്പിച്ച ആറ്റ്​ലി ബോളിവുഡിലേക്ക്​ എത്തുന്നെന്ന വാർത്ത പ്രചരിച്ച്​ തുടങ്ങിയിട്ട്​ ഒരു വർഷത്തോളമായി.

സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്ന വാർത്തകൾ സജീവമായപ്പോളാണ്​ നായകനായി ഷാരൂഖും നായികയായി നയൻതാരയും എത്തുന്നെന്ന റിപ്പോർട്ടുകളും വരുന്നത്​. എന്നാൽ, ഇക്കാര്യം മൂന്നു​പേരും സ്​ഥിരീകരിച്ചിട്ടില്ല. ശിവ സംവിധാനം ചെയ്യുന്ന രജനി ചിത്രം 'അണ്ണാത്തെ'യിലാണ്​ നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്​.

Tags:    
News Summary - Shah Rukh Khan and Nayanthara to star in Atlee’s upcoming Hindi film?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.