Posted On
date_range Updated On
date_range 'തിങ്കളാഴ്ച നിശ്ചയ'ത്തിനുശേഷം 'പദ്മിനി'യുമായി സെന്ന ഹെഗ്ഡേ, നായകൻ കുഞ്ചാക്കോ ബോബൻ
കൊച്ചി: ഏറെ ശ്രദ്ധേയമായ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ സിനിമകൾക്കുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.
'കുഞ്ഞിരാമായണം' എഴുതിയ ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും രചിക്കുന്ന സിനിമയിൽ പദ്മിനി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ, സംഗീതം-ജേക്സ് ബിജോയ്, വാർത്ത പ്രചാരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.