വീണ്ടും രസികൻ കഥാപാത്രമായി നിവിൻ പോളി; 'സാറ്റര്‍ഡേ നൈറ്റ്' ട്രെയിലർ പുറത്ത്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രത്തിന്റെ രസികൻ ട്രെയിലർ പുറത്തുവിട്ടു. കോമഡി എന്റര്‍ടെയ്‍നര്‍ ആയി ഒരുങ്ങുന്ന സിനിമയുടെ മൂന്ന് മിനിറ്റോളമുള്ള ട്രെയിലറിൽ നിവിൻ പോളിയുടെയും കൂട്ടുകാരായെത്തുന്ന അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരുടെയും മികച്ച പ്രകടനമാണ് കാണാൻ സാധിക്കുക. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്. 'സ്റ്റാന്‍ലി' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം 'സാറ്റര്‍ഡേ നൈറ്റ്' തിയറ്ററുകളില്‍ എത്തും.

Full View

അജിത്ത് വിനായക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അസ്‌ലം കെ പുരയിലാണ്. ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Tags:    
News Summary - Saturday Night - Official Trailer out Rosshan Andrrews Nivin Pauly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.