പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് സത്യരാജ്. തന്റേതായ ശൈലികൊണ്ട് അദ്ദേഹം ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും നായകൻ വേഷങ്ങളിലുമായി അനേകം സിനിമകൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങൾ പോലെതന്നെ അദ്ദേഹത്തിന്‍റെ നായക വേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ശങ്കറിന്റെ 'ശിവാജി' എന്ന സിനിമയിൽ വില്ലനായി അഭിനയിക്കാൻ അദ്ദേഹം വിസമ്മതിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ ഇപ്പോൾ അതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സത്യരാജ്. അടുത്തിടെ ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് വിശദികരിച്ചത്. 'ആ സമയത്ത് ഞാൻ എന്റെ നായക പദവി വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഒരു ഹിറ്റ് സിനിമ നിർമിച്ച് മാർക്കറ്റ് വീണ്ടെടുക്കേണ്ട സാഹചര്യത്തിലായിരുന്നു. ശിവാജിയിൽ വില്ലനായി അഭിനയിച്ചാൽ വീണ്ടും വില്ലൻ വേഷങ്ങളിൽ ഒതുങ്ങിപ്പോകുമെന്ന് ഞാൻ കാരുതി. അതിനാലാണ് ആ ഓഫർ നിരസിച്ചത്. അത് സ്വീകരിക്കാത്തതിന്റെ കാരണം ഞാന്‍ ശങ്കര്‍ സാറിനോട് പറയുകയും ചെയ്തു. അദ്ദേഹം വ്യക്തമാക്കി.
സത്യരാജ്-രജനീകാന്ത് കൂട്ടുകെട്ട് എന്നും തമിഴ് സിനിമാ ആരാധകർക്ക് പ്രിയമാണ്. എന്നാൽ ഒരു ഘട്ടത്തിൽ സത്യരാജ് രജനീകാന്തിന്റെ സിനിമകളിൽ അഭിനയിക്കുന്നത് ഒഴിവാക്കിയതായുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ പഴയ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായത്.
തനിക്ക് നൽകുന്ന അതേ പ്രതിഫലം സത്യരാജിന് നൽകാമെന്ന് പറഞ്ഞിട്ടും അന്ന് സത്യരാജ് ആ വേഷം നിരസിച്ചതായി ‘കൂലി’യുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. ലോകേഷ് കനകരാജിന്‍റെ 'കൂലി'യിൽ രജനികാന്തിന്റെ അടുത്ത സുഹൃത്തായാണ് സത്യരാജ് എത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.