പ്രേമലു എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ കഥാപാത്രങ്ങളാണ് മമിത ബൈജുവിന്‍റെ റീനുവും സംഗീത് പ്രതാപിന്‍റെ അമൽ ഡേവിസും. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്റർ സംഗീതുൾപ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്.
ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. പത്രോസിന്റെ പടപ്പുകള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വിശുദ്ധ മേജോ എന്നിവയുടെ തിരക്കഥ എഴുതിയ ഡിനോയിയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. പോരാട്ടം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പത്രോസിന്റെ പടപ്പുകള്‍, വിശുദ്ധ മേജോ എന്നീ ചിത്രങ്ങളില്‍ ഡിനോ അഭിനയിക്കുകയും ചെയ്തു.
കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ 20ാം ആണ് ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാനിർമാണം നിമേഷ് എം. താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ, വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.