പുലർച്ചെ 5.12ന് ‘സലാർ’ ടീസർ; ഞെട്ടിച്ച് പ്രഭാസും പൃഥ്വിരാജും

കാത്തിരിപ്പിന് വിരാമമിട്ട് ‘സലാർ’ ടീസർ പുറത്തിറക്കി. ‘സലാർ പാർട്ട്-1 സീസ്‌ഫയർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ ഇന്ന് രാവിലെ 5.12നാണ് ഹൊംബാളെ ഫിലിസ് പുറത്തുവിട്ടത്. ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ടീസറിൽ പ്രഭാസിനൊപ്പും പൃഥ്വിരാജും പ്രത്യക്ഷപ്പെടുന്നുണ്ട്.

‘കെ.ജി.എഫ്’ നിർമാതാക്കാളയ ഹൊംബാളെ ഫിലിംസ് എന്തുകൊണ്ടാണ് രാവിലെ 5.12 എന്ന സമയം ടീസർ പുറത്തിറക്കാൻ തിരഞ്ഞെടുത്തത് എന്ന ചർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. ‘കെ.ജി.എഫ് 2’ ക്ലൈമാക്സില്‍ റോക്കി ഭായ് സ്വര്‍ണത്തിനൊപ്പം കടലില്‍ മുങ്ങിത്താഴുന്ന സീനിലെ ക്ലോക്കിലെ സമയം 5.12 ആണെന്നാണ് ചില യുട്യൂബർമാർ കണ്ടെത്തിയത്.

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സംവിധാനവും തിരക്കഥയും നിർവഹിച്ചത്. സെപ്തംബര്‍ 28ന് ചിത്രം തിയറ്ററുകളിലെത്തും.

Full View


Tags:    
News Summary - Salaar teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.