കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍,'ഡെബ്റ്റ് സ്റ്റാര്‍’; മറുപടിയുമായി സൈജു കുറുപ്പ്

 നിക്കെതിരെ പ്രചരിച്ച ട്രോളിന് മറുപടിയുമായി നടൻ സൈജു കുറുപ്പ്. മലയാള സിനിമയില്‍ ഒരു ‘ഡെബ്റ്റ് സ്റ്റാര്‍’ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍’ എന്നുളള ആരാധകന്റെ ട്രോളിനായിരുന്നു  മറുപടി. അടുത്തിടെ ചെയ്ത നടന്റെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. സിനിമ ഗ്രൂപ്പിലായിരുന്നു ട്രോളും കുറിപ്പും പ്രത്യക്ഷപ്പെട്ടത്.

ആരാധകന്റെ നിരീക്ഷണത്തെ അഭിനന്ദിച്ച സൈജു കുറുപ്പ്, ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ലെന്നാണ് പറയുന്നത്.

'വളരെ നല്ല നിരീക്ഷണമായിരുന്നു ഇജാസ് അഹമ്മദ്. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെ കടം മേടിച്ചു. ഇത്തരത്തില്‍ ഒരു കണ്ടെത്തലിന്  നന്ദി ഇജാസ്'- ട്രോള്‍ പങ്കുവച്ചു കൊണ്ട് സൈജു കുറുപ്പ് പറഞ്ഞു.

ഈ അടുത്തിടെ പുറത്തിറങ്ങിയ ‘മാളികപ്പുറം’, ‘മേപ്പടിയാന്‍’, ‘ട്വല്‍ത് മാന്‍’, ‘തീര്‍പ്പ്’, ‘സാറ്റര്‍ഡേ നൈറ്റ്‌സ്’, ‘ഒരുത്തീ’, ‘മേ ഹൂം മൂസ’ എന്നീ ചിത്രങ്ങളിൽ കട ബാധ്യതയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കഥാപാത്രങ്ങളെയാണ് നടൻ അവതരിപ്പിച്ചത്. ‘ഡെബ്റ്റ് സ്റ്റാര്‍’ എന്നാണ് ആരാധകൻ നടനെ വിശേഷിപ്പിച്ചത്.

Full View


Tags:    
News Summary - Saiju Kurup's Funny Reply about Debt Star Troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.