സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്; സൈജു കുറുപ്പ് നായകനാവുന്ന 'ജയ് മഹേന്ദ്രൻ'

മിഴിലും തെലു​ങ്കിലും ശേഷം മലയാളത്തിൽ വെബ് സീരീസുമായി സോണി ലിവ്. 'ജയ് മഹേന്ദ്രൻ' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിൽ സൈജു കുറുപ്പാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസറാണ് മഹേന്ദ്രൻ. എന്നാൽ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക്  ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്'ജയ് മഹേന്ദ്രൻ'.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് കഥയെഴുതി വെബ് സീരീസ് നിർമിക്കുന്നത്. ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സീരീസിൽ സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ് ശിവ, രാഹുൽ റിജി നായർ  എന്നിവരാണ് മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ ഇതിവൃത്തവും അവതരണരീതിയുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

Tags:    
News Summary - Saiju Kurup to star in first Malayalam original Webseries in Sony LIV's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.