'ഏത് അറുബോറന്‍റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്'; സാഹസം ടീസർ പുറത്ത്

ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ചിത്രത്തിന്‍റെ നിർമാണം.യുവത്വത്തിന്‍റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ ചിത്രമാണ് വരാനിരിക്കുന്നതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഹ്യൂമർ ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നൽകുന്ന രീതിയിൽത്തന്നെയാണ് ടീസറിലെ ദൃശ്യങ്ങളും. ഓണത്തിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ബാബു ആന്‍റണി, അജുവർഗീസ്, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, ശബരീഷ് വർമ, റാംസാൻ മുഹമ്മദ്, ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ. സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിങ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന. കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.

ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു. ഡിസ്ട്രിബ്യൂഷൻ ഹെഡ് -പ്രദീപ് മേനോൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സെൻട്രൽ പിക്ച്ചേർസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Tags:    
News Summary - Sahasam Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.