നടൻ അലി ഫസലുമായി ദീർഘ നാളത്തെ പ്രണയം; ഒടുവിൽ വിവാഹം... സന്തോഷം പങ്കുവെച്ച് റിച്ച ഛദ്ദ

റെ നാളുകളായി കത്തിരുന്ന താരവിവാഹമാണ് നടി റിച്ച ഛദ്ദയുടേയും നടൻ അലി ഫസലിന്റേയും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാൻ പോവുകയാണ്. ഒക്ടോബറിലാണ് താരവിവാഹം നടക്കുക. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒക്ടോബറിനായി കാത്തിരിക്കാനാവില്ലെ'ന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നേരത്തെ തന്നെ താരവിവാഹത്തെ കുറിച്ചുളള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. റിച്ചക്കും അലി ഫസലിനും ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്.

 ഒക്ടോബറിൽ നടക്കുന്ന  വിവാഹത്തിന് അടുത്ത സുഹൃത്തുക്കൾക്കും   ബന്ധുക്കൾക്കും  മാത്രമേ ക്ഷണമുള്ളൂ. പിന്നീട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഡൽഹി, മുംബൈ എന്നിവടങ്ങളിൽ വിവാഹ സൽകാരം നടത്തും.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Richa Chadha Confirms Her Wedding With Boy Friend Ali Fazal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.