പ്രണയ ചിത്രങ്ങൾ ചെയ്യാൻ ഷാറൂഖ് ഇഷ്ടപ്പെട്ടിരുന്നില്ല, അദ്ദേഹത്തിന് പ്രിയം മറ്റൊരു ഴോണർ
ബോളിവുഡിലെ റൊമാന്റിക് ഹീറോയാണ് ഷാറൂഖ് ഖാൻ. എന്നാൽ റൊമാന്റിക് ചിത്രങ്ങളോട് ഷാറൂഖിന് അധികം താൽപര്യമില്ലെന്ന് പറയുകയാണ് സംവിധായകൻ നിഖില്‍ അദ്വാനി. പ്രണയത്തിന്റെ പേരിലാണ് ഷാറൂഖിനെ ബോളിവുഡിൽ ആഘോഷിപ്പെടുന്നതെങ്കിലും ആക്ഷൻ ത്രില്ലർ ചിത്രങ്ങളോടാണ് അദ്ദേഹത്തിന് താൽപര്യമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.
'കരൺ ജോഹറും ആദിത്യ ചോപ്രയും എപ്പോഴും പ്രണയകഥകൾ ചെയ്യുന്നതിനെക്കുറിച്ച് ഞാനും ഷാറൂഖും ചർച്ച ചെയ്യാറുണ്ട്. എന്നാൽ അദ്ദേഹത്തിന് പ്രണയ ചിത്രങ്ങളോട് വലിയ താൽപര്യവുമില്ല. സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.പ്രണയത്തിന്റെ പേരിലാണ് ഷാറൂഖ് ഖാനെ ആഘോഷിക്കപ്പെടുന്നത്. പക്ഷെ അദ്ദേഹം ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്.ഷാറൂഖിന് അദ്ദേഹത്തിന്റെ റൊമാൻ്റിക് ക്ലാസിക്കുകളല്ല ഇഷ്ടം, മറിച്ച് ദിൽ സേ, ഹേ റാം, ഡാർ തുടങ്ങിയ ചിത്രങ്ങളാണ്. ത്രില്ലിങ് പ്രൊജക്ടുകളാണ് അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചരുന്നത്.
കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് കഭി ഖുഷി കഭി ഗമ്മിന്റേത്. അതിലെ ഇൻട്രോ സീനെക്കുറിച്ച് ആദ്യം കേട്ടപ്പോൾ അദ്ദേഹം വളരെ ത്രില്ലിലായിരുന്നു.ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങുന്നതാണ് സീൻ.എന്നാല്‍ താഴെ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്ടറില്‍ നിന്ന് പതിയെ ചാടിയിറങ്ങുന്നതാണ് സീന്‍ എന്ന് പറഞ്ഞതോടെ ഷാറൂഖ് ആകെ നിരാശനായി. ഉയരത്തില്‍നിന്നും നായകന് അതിസാഹസികമായി ഹെലികോപ്ടറില്‍ നിന്നും ചാടിയിറങ്ങും എന്നാണ് അദ്ദേഹം കരുതിയിരുന്നത്' - നിഖില്‍ അദ്വാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.