'ആറ് മണിക്കൂർ ഷൂട്ടിങ്, 20 കോടി പ്രതിഫലം, ലാഭവിഹിതം'; ദീപികക്ക് ഡിമാന്‍റുകൾ ഏറെ; ഒടുവിൽ 'സ്പിരിറ്റി'ൽ നിന്നും പുറത്തെന്ന് റിപ്പോർട്ട്

പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് നേയകനാകുന്ന സന്ദീപ് റെഡ്ഡി വാങ്ക ചിത്രത്തിൽ നിന്നും ദീപിക പദുകോൺ പുറത്തെന്ന് റിപ്പോർട്ട്. നായികയുടെ സ്ഥാനത്ത് പകരക്കാരിയെ കണ്ടെത്തിയെന്നും പ്രമുഖ എൻചെർടെയ്ൻമെന്‍റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് വിവരം. ദീപികയ്ക്ക് പകരം തെന്നിന്ത്യൻ നായിക രുക്മിണി വസന്തിനെ പരിഗണിക്കുന്നതായുള്ള വാർത്തകളാണ് നിലവിൽ വരുന്നത്. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി.

സ്പിരിറ്റിൽ അഭിനയിക്കാൻ 20 കോടിയാണ് ദീപിക ആവശ്യപ്പെട്ടതെന്നും ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഈ വർഷം ഒക്ടോബറിൽ സ്പിരിറ്റിന്‍റെ ഷൂട്ടിങ് ആരംഭിച്ചേക്കും.2027ൽചിത്രം തിയറ്ററിൽ എത്തിക്കാനാണ് നിലവിൽ പദ്ധതി. ആനിമൽ എന്ന് സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമെത്തുന്ന വാങ്ക ചിത്രമാണ് സ്പിരിറ്റി.

Tags:    
News Summary - report says Deepika padukone got exited from Spirit Move because of her Demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.