'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുമായി ജോണി ആന്റണിയും രഞ്ജിത്തും

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (UKOK). സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ വൈഗ യാണ് സിനിമയുടെ സംവിധായകൻ.

ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ശക്തവും തികച്ചും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന സിനിമക്ക് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഏപ്രിൽ 17ന് ചിത്രം തിയറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷന് വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് - സജീവ് പി കെ - അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന - ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ, എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.


Tags:    
News Summary - Ranjith Sajeev and Johny Antony Movie 'United Kingdom Of Kerala' First Look poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.