ബോളിവുഡിൽ വ്യത്യസ്ത പരീക്ഷണവുമായി രൺബീർ കപൂർ; 'ആനിമൽ'

ൺബീർ കപൂർ,  രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് നിർമ്മാതാക്കൾ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.

ആക്ഷനും ഇമോഷനും പ്രാധാന്യം നൽകിയാണ് സന്ദീപ് റെഡ്ഡി വംഗ ചിത്രം ഒരുക്കുന്നത്. മാസ്സ് ലുക്കിലുള്ള രൺബീറിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്. പോസ്റ്റർ ഇതിനോടകം വൈറലായിട്ടുണ്ട്. രൺബീറിനും രശ്മിക മന്ദാനക്കുമൊപ്പം അനിൽ കപൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രൺബീറിന്റെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മാസ് മസാല ചിത്രങ്ങളിൽ നടൻ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ബോളിവുഡിലെ നടന്റെ വ്യത്യസ്ത പരീക്ഷണമാകും  'അനിമൽ'   എന്നാണ് ആരാധകർ പറയുന്നത്.


കബീർ സിങ്ങിന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ആനിമൽ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം ആഗസ്റ്റ് 11നാണ് തിയറ്ററുകളിൽ എത്തും. ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Ranbir Kapoor Movie Animal First Look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.