രൺബീർ കപൂർ ബീഫ് കഴിക്കും; സിനിമ കാണില്ല, ബ്രഹ്മാസ്ത്രക്കെതിരെ ബഹിഷ്കരണാഹ്വാനം

ബോളിവുഡ് ചിത്രങ്ങൾക്ക് കഴിഞ്ഞ കുറച്ചു നാളുകളായി അത്ര നല്ല സമയമല്ല. ചിത്രങ്ങൾക്കെതിരെ ബഹിഷ്കരണ ആഹ്വാനം ശക്തമാവുകയാണ്. ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാബന്ധൻ   എന്നിവക്ക്  ശേഷം രൺബീർ കപൂറിന്റെ  ബ്രഹ്മാസ്ത്രക്ക് നേരേയും ബഹിഷ്കരണ ആഹ്വാനം ഉയരുകയാണ്.

രൺബീർ കപൂർ,  ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 9 നാണ് തിയറ്ററിൽ എത്തുന്നത്. സിനിമയുടെ പ്രമോഷൻ സജീവമായി നടക്കുമ്പോഴാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനം ഉയരുന്നത്.

2011 ൽ രൺബീർ കപൂർ ബീഫിനെ കുറിച്ച് പറഞ്ഞതാണ് 2022 ൽ പുറത്ത് ഇറങ്ങാൻ പോകുന്ന ചിത്രം ബഹിഷ്കരിക്കാൻ കാരണം . ഇഷ്ടഭക്ഷണത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ മാത്രം എഡിറ്റ് ചെയ്തു കൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ചാണ് സിനിമക്കെതിരെ  ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്.

2011 ൽ ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ബീഫിനോടുള്ള താൽപര്യത്തെ കുറിച്ച്  നടൻ പറഞ്ഞിരുന്നു. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

സ്ഥിരമായി മാംസം/ബീഫ് കഴിക്കുന്നയാൾക്ക് ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അർഹതയില്ലെന്നും ഹൈന്ദവ വിശ്വാസത്തിന് വിരുദ്ധമാണെന്നും ചിലർ പറയുന്നു. ട്വിറ്ററിൽ ചിത്രത്തിനെതിരെ‍യുള്ള ബോയ്കോട്ട് കാമ്പയിൻ ശക്തമാവുകയാണ്.


Tags:    
News Summary - Ranbir Kapoor Like Beef ,Brahmastra Actor Throwback statement Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.