രൺബീർ കപൂറിന്റെ 40ാം പിറന്നാൾ ആഘോഷമാക്കുകയാണ് ബോളിവുഡ്. നടന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് അമ്മ നീതു കപൂർ പിറന്നാൾ ആശംസ നേർന്നത്. ശക്തി അസ്ത്ര എന്നാണ് മകനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സഹോദരി കരീഷ്മ കപൂർ പിറന്നാൾ ആശംസ നേർന്നത്. ' ഇന്ന് കപൂർ കുടുംബാംഗങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒന്ന് ഉടൻ തന്നെ അച്ഛനാകാൻ പോകുന്ന ഒരാൾ, മറ്റൊരാൾ ദയയുള്ള ഹൃദയമുള്ളവർ. പിറന്നാൾ ആശംസകൾ റിമ ആന്റി, 40ാം പിറന്നാൾ ആശംസകൾ രൺബീർ' കരീഷ്മ കുറിച്ചു. സഹോദരി റിദ്ദിമ കപൂറും പിറന്നാൾ ആശംസക നേർന്നിട്ടുണ്ട്. പിറന്നാൾ ആശംസകൾ 'ബ്രോ' എന്നാണ് റിദ്ദിമ കുറിച്ചത്.
2022 നടൻ രൺബീർ കപൂറിന് വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ്. ഈ വർഷം ഏപ്രിലിലായിരുന്നു നടി ആലിയ ഭട്ടുമായിട്ടുള്ള വിവാഹം. ഇപ്പോൾ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരദമ്പതികൾ. ആലിയയും- രൺബീറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാസ്ത്രയുടെ വൻ വിജയം നടന് പിറന്നാൾ മധുരം ഇരട്ടിപ്പിക്കുന്നു. സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.