Posted On
date_range Updated On
date_range ഷൂട്ടിങ്ങിനായി രജനീകാന്ത് തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത്: ഷൂട്ടിങ്ങിനായി നടൻ രജനീകാന്ത് തിരുവനന്തപുരത്ത് എത്തി. 10 ദിവസം രജനീകാന്ത് തലസ്ഥാനത്തുണ്ടാകും. ജയ് ഭീം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170 ന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിൽ അമിതാഭ് ബച്ചൻ ഒഴികെയുള്ളവർ തിരുവനന്തപുരത്തെത്തും.
ലൈക്ക പ്രൊഡക്ഷന്‍സാണ് രജനി ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.