രാജീവ് രവി - നിവിൻ പോളി ചിത്രം 'തുറമുഖം' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍

രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം " തുറമുഖം " 50-ആമത്​ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് 'തുറമുഖം'. ചിത്രത്തി​െൻറ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവല്‍.

കമ്മട്ടിപ്പാടത്തിന്​ ശേഷം രാജീവ്​ രവിയൊരുക്കുന്ന തുറമുഖത്തിൽ, നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഗോപന്‍ ചിദംബരമാണ് തുറമുഖത്തി​െൻറ തിരക്കഥ - സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസി​െൻറ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - rajeev ravi movies thuramukham selected for rotterdam movie festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.