വിജീഷ് മണി, റഫീഖ് അഹമ്മദ്

റഫീഖ് അഹമ്മദിന്‍റെ ആദ്യ തിരക്കഥ; സംഗീത സംവിധായകരായി മലയാളത്തിലെ അഞ്ച് പ്രമുഖർ

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയിൽ സംഗീത സംവിധായകരായി മലയാളത്തിലെ പ്രമുഖരായ അഞ്ച് സംഗീത സംവിധായകർ. പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ എന്നിവരാണ് സംഗീതം സംവിധാനം ചെയ്യുന്നത്.

വിജീഷ് മണിയാണ്​ സിനിമ സംവിധാനം ചെയ്യുന്നത്​. സിനിമയുടെ പേര് ഒക്ടോബർ 24ന് ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് മലയാളത്തിലെ പ്രമുഖ നടന്മാർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ച്​ റിലീസ് ചെയ്യും. ഡിസംബർ ആദ്യവാരം ന്യൂ ഡൽഹിയിൽ ചിത്രീകരണം ആരംഭിക്കും.

Tags:    
News Summary - Rafeeq Ahmed's first screenplay; Five prominent music directors in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.