ഇതാണ് ശ്രീവല്ലി! 'പുഷ്പ: ദ റൂൾ'ലെ രശ്മികയുടെ ക്യാരക്ടർ പോസ്റ്റർ

പ്രേക്ഷകർ  ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ-സുകുമാർ ചിത്രമാണ് 'പുഷ്പ: ദ റൂൾ'. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ നി പുറത്തുവിട്ട് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ  പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്ത്.

സുകുമാർ റൈറ്റിംഗ്‌സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അല്ലു അർജിന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങും. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാ​ഗം 'പുഷ്പ: ദി റൈസ്' തിയറ്റർ റിലീസ് ചെയ്തത്.

ഛായാഗ്രഹണം: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമ കൃഷ്ണ, എൻ മോണിക്ക, സംഗീതം: ദേവി ശ്രീ പ്രസാദ്, പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Pushpa 2: The Rule New Poster - Rashmika Mandanna Is Back As Srivalli And How

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.