പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന്‍റെ അ​വ​സാ​ന ചിത്രം പ്രദർശനത്തിനെത്തുന്നു...

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച ക​ന്ന​ട സൂ​പ്പ​ർ താ​രം പു​നീ​ത്​ രാ​ജ്​​കു​മാ​ർ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യ 'ഗ​ന്ധാഡ ഗു​ഡി' അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഒ​ക്​​ടോ​ബ​ർ 28ന്​ ​പു​റ​ത്തി​റ​ങ്ങും. യൂ​ട്യൂ​ബി​ലൂ​ടെ റി​ലീ​സ്​ ചെ​യ്ത ട്രെ​യില​ർ ഇ​തി​ന​കം ഒ​രു​കോ​ടി പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​നീ​തി​ന്‍റെ ഭാ​ര്യ അ​ശ്വി​നി​യു​ടെ ട്വീ​റ്റ്​ പ​ങ്കു​വെ​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ​ക​ഴി​ഞ്ഞ​ദി​വ​സം ആ​ശം​സ​ക​ൾ അ​റി​യി​ച്ചി​രു​ന്നു.

ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് അപ്പുവിന്റെ സ്ഥാനം എന്നാണ് മോദി പറഞ്ഞത്.. "അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു, സമാനതകളില്ലാത്ത കഴിവുകളാൽ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധാഡ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ". അദ്ദേഹം കുറിച്ചു.

ദേശീയ പുരസ്കാരജേതാവ് അമോഘവർഷ സംവിധാനം ചെയ്ത ചിത്രമാണ് ഗന്ധാഡ ഗുഡി.

Tags:    
News Summary - Puneeth Rajkumar's film Gandhada Gudi Released On October 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.