പ്രഭാസ് ഇനി സൂപ്പർ ഹീറോ..; പ്രൊജക്ട് കെ-യിലെ ഫസ്റ്റ് ലുക്ക് എത്തി

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സൈ-ഫൈ ചിത്രമായ പ്രൊജക്ട് കെ-യിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തെലുങ്ക് സൂപ്പർതാരം ഒരു സൂപ്പർഹീറോ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

കഴിഞ്ഞ ദിവസം ബോളിവുഡ് നടി ദീപിക പദുകോണിന്റെ ഫസ്റ്റ്ലുക്കും പ്രൊജക്ട് കെ. ടീം റിലീസ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ അത് വൈറലാവുകയും ചെയ്തു. ഇപ്പോൾ പ്രഭാസിന്റെ ലുക്കും ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് നാഗ് അശ്വിന്റെ പ്രൊജക്ട് കെ. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ചിത്രം.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി പ്രൊജക്ട് കെ. മാറിക്കഴിഞ്ഞു.

Tags:    
News Summary - Project K: Prabhas takes the internet by storm with his superhero avatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.