പൃഥ്വിരാജ്, അപർണ്ണ ബാലമുരളി, ആസിഫ് അലി, അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. 2022 ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഒ.ടി.ടിയിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സാണ് സ്ട്രീം ചെയ്യുന്നത്.
ഇപ്പോൾ സോഷ്യൽ മിഡിയയിൽ ഇടംപിടിക്കുന്നത് കാപ്പയിലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില അബദ്ധരംഗങ്ങളുടെ വിഡിയോയാണ്. വിഡിയോ സോഷ്യൽ മിഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.
ആസിഫ് അലി പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ടമധു എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ വരുന്നതിൽ മധുവിന്റെ ചിത്രങ്ങളിൽ ഒന്ന് അയാൾ പിന്നീട് പാർട്ടി ഓഫിസിൽ വന്നിരിക്കുന്ന രംഗങ്ങളിലേതാണ്. മറ്റ് ചിത്രങ്ങളുടെ കാര്യത്തിലും ഇതേ അബദ്ധം ആവർത്തിച്ചിട്ടുണ്ട്.
ഇത് കൂടാതെ കൊട്ടമധു കൊല്ലപ്പെട്ടു എന്ന വാർത്ത ദിലീഷ് പോത്തന്റെ കഥാപാത്രമായ ലത്തീഫ് അച്ചടിക്കുന്ന രംഗങ്ങളിലും വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിഡിയോയിൽ പറയുന്നു. ഇതുപോലുള്ള ചെറിയ തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.