വാലന്റൈൻസ് ദിനത്തിൽ കലക്ഷനിൽ കുതിപ്പ്; അനശ്വരയുടെയും അഭിഷാൻ ജീവിന്തിന്‍റെയും വിത്ത് ലവ്

ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് അഭിഷാൻ ജീവന്തും അനശ്വര രാജനും ഒന്നിച്ച വിത്ത് ലവ്. തമിഴ് പ്രണയ ചിത്രം വാലന്റൈൻസ് ദിനത്തിൽ ഏകദേശം 3.50 കോടി രൂപയാണ് നേടിയത്. ഇതോടെ, ഇന്ത്യൻ ബോക്സ് ഓഫിസിൽ 20 കോടി രൂപയുടെ ഗ്രോസ് കലക്ഷനിലേക്ക് അടുക്കാൻ കാരണമായി. ഈ നില തുടർന്നാൽ ചിത്രം രണ്ടാം വാരത്തോടെ 25 കോടി മുതൽ 30 കോടി രൂപ വരെ കലക്ഷൻ നേടുമെന്നാണ് റിപ്പോർട്ട്.

നവാഗതനായ മദൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുകൻ, ശരവണൻ എന്നിവരും വിത്ത് ലവിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗന്ദര്യ രജനികാന്തും മഗേഷ് രാജ് പസിലിയനും ചേർന്നാണ് ചിത്രം നിർമിച്ചത്.

അഭിഷാൻ ജീവന്ത് സംവിധാനം ചെയ്ത ശശികുമാർ-സിമ്രാൻ ചിത്രം ടൂറിസ്റ്റ് ഫാമിലിയുടെ സഹസംവിധായകനായിരുന്നു മദൻ. അഭിഷാൻ നായകനാകുന്ന ആദ്യ ചിത്രമാണിത്. അനശ്വരയുടെ തമിഴിലെ ആദ്യ നായിക അരങ്ങേറ്റവും കൂടിയാണ് 'വിത്ത് ലവ്'. ബിഹൈൻഡ്‌വുഡ്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

'എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി' - എന്നാണ് അനശ്വര പറഞ്ഞത്.

Tags:    
News Summary - With Love Box Office Collections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.