മുതിർന്ന നടി സൈറ ബാനുവുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
'സൈറ ബാനു ജിയുമായുള്ള കൂടിക്കാഴ്ച മനോഹരമായ ഒരു അനുഭവമായിരുന്നു. സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങൾ തലമുറകൾ തോറും പ്രശംസിക്കപ്പെടും. ഞങ്ങൾ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി'-എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. വെള്ളിയാഴ്ചയാണ് സൈറ ബാനുവും മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
അന്തരിച്ച ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ ഭാര്യയായ സൈറ ബാനു, 1961-ൽ ഷമ്മി കപൂറിനൊപ്പം 'ജംഗ്ലീ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാഗിർഡ് (1967), ദിവാന (1968), സഗീന (1974) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ദിലീപ് കുമാറുമായുള്ള വിവാഹ ശേഷവും സിനിമയിൽ സൈറ ബാനു അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.