പൊക്കമുള്ള കല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറൽ

കൊച്ചി: തന്നേക്കാൾ പൊക്കമുള്ള കല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന ​െമഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന വിവാഹച്ചടങ്ങിൽ മമ്മൂട്ടി പ​ങ്കെടുക്കുന്നതിനിടെയുള്ള ചിത്രമാണ്​ ആരാധകർ കൗതുകത്തോടെ പങ്കുവെക്കുന്നത്​.

സെൻട്രൽ എക്സൈസ് കസ്റ്റംസ് ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്യുന്ന ദിൽഷാദിന്‍റെയും സാറയുടെയും വിവാഹ റിസപ്‌ഷനിൽ നിന്നുള്ള ച​ിത്രമാണിത്​. ഇരുവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഫോ​ട്ടോക്ക്​ പോസ്​ ചെയ്യുന്നതിനിടെയാണ്​ മമ്മൂട്ടി അടുത്തു നിൽക്കുന്ന നല്ല ഉയരമുള്ള ദിൽഷാദിനെ നോക്കുന്നത്​. മുൻ കായികതാരമാണ്​ ദിൽഷാദ്​.

നടൻ ഗിന്നസ്​ പക്രു അടക്കമുള്ള താരങ്ങളും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'എന്‍റെ കാഴ്ച"പാടിൽ" മമ്മുക്കയും' എന്ന അടിക്കുറുപ്പോടെയാണ്​ ഗിന്നസ്​ പക്രു ചിത്രം പങ്കുവെച്ചത്​. 'ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ', 'പൊക്കമൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി കേട്ടോ' എന്നിങ്ങനെ കമന്‍റുകളുമായി ആരാധകരും രംഗത്തുണ്ട്​. 

Tags:    
News Summary - Photo of Mammootty in a wedding reception goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.