'പെര്‍ഫ്യൂം' ട്രെയിലർ ശ്രദ്ധനേടുന്നു; സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രം ഒ.ടി.ടി റിലീസിന്​

കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ 'പെര്‍ഫ്യൂം' (Perfume) ട്രെയിലർ യൂട്യൂബിൽ റിലീസായി. മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍, നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട്, ഗായകര്‍ - കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

Tags:    
News Summary - Perfume Malayalam Movie Official Trailer released Haridas Kaniha Prathap Pothen Tini Tom Rajesh Babu K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.