'ഈശോ' എന്ന പേര്​ മാറ്റിയില്ലെങ്കിൽ സിനിമ തിയറ്റർ കാണില്ലെന്ന്​ പി.സി ജോർജ്​

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രം റിലീസ്​ ചെയ്യാൻ അനുവദിക്കില്ലെന്ന്​ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജ്​. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ആ പേരിൽ സിനിമ ഇറക്കാമെന്ന്​ സംവിധായകൻ നാദിർഷ കരുതേണ്ടെന്നും അങ്ങനെ ചെയ്​താൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഒരു ഒാൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ പി.സി ജോർജ്​ പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്​. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കിയാൽ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവരുടെയൊക്കെ കഴുത്തില്‍ ഒരു കുരിശും കാണും. ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല ഇത്​. അത്തരം പരാതികള്‍ കിട്ടികൊണ്ടിരിക്കുന്നുണ്ട്​. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​.

കേരളത്തിൽ വലിയ സാംസ്​കാരിക മൂല്യങ്ങൾക്ക്​ വില കൽപ്പിച്ച സഭയാണ്​ ക്രൈസ്​തവ സഭ. സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്​തു. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ്​ ഇത്തരക്കാർക്ക്​ വളമാകുന്നത്​. അനീതിയാണത്​.

നാദിർഷായെയും സംഘത്തെയും ഞാൻ വിടാൻപോകുന്നില്ല. മുസ്​ലിം സമൂഹത്തെയും ഹിന്ദു സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്​. എം.എൽ.എ അല്ലാത്തതിനാൽ, ഒരുപാട്​ സമയം ലഭിക്കുന്നുണ്ട്​. ഇവനെയൊക്കെ നന്നാക്കിയി​േട്ട ഞാൻ പോകൂ.. നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്​തല്ലോ എന്ന്​ ഒാർക്കു​േമ്പാഴാണ്​ സങ്കടം. ആ പേരിൽ (ഈശോ) സിനിമയിറക്കാമെന്ന്​ ആരും കരുതേണ്ട. ഒരു തിയറ്ററിലും ചിത്രം റിലീസ്​ ചെയ്യിക്കില്ല. കേരളം മുഴുവനായി ഞാനിറങ്ങും. -പി.സി ജോർജ്​ വ്യക്​തമാക്കി.

Tags:    
News Summary - PC George warns Nadirshah over Eesho movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.