രജൻ കൃഷ്ണ 

രജൻ കൃഷ്ണ നായകനാകുന്ന 'പഴുത്' തിയറ്ററിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രജൻ കൃഷ്ണ നായകനായെത്തുന്ന ചിത്രം പഴുത് തിയറ്ററിലേക്ക്. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി മോക്ഷ, സോഹൻ സീനു ലാൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പുറത്തിറക്കിയത്. സ്റ്റാലിൻ ജി അലക്സാണ്ടർ, അക്ബർ എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൊട്ടക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ശാന്തവും മനോഹരവുമായ ഒരു റിസോർട്ടിൽ നടക്കുന്ന അപ്രതീക്ഷിത മരണം. ആദ്യഘട്ടത്തിൽ അത് ആത്മഹത്യയെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ കേസിലെ ചില സൂക്ഷ്മമായ വൈരുധ്യങ്ങൾ കോട്ടയം ലോക്കൽ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അവിടെനിന്നാണ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്. കേസിന്റെ സങ്കീർണ്ണത വർധിച്ചതോടെ ഡി.ജി.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ രംഗത്തെത്തുന്നു.

ഇത് യഥാർത്ഥത്തിൽ കൊലപാതകമാണോ അല്ലെങ്കിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ആത്മഹത്യയോ? സത്യം തേടുന്ന ഈ അന്വേഷണത്തിലൂടെ മനുഷ്യ മനസ്സിലെ ഇരുണ്ട പൊരുളുകളും അധികാരവും ബന്ധങ്ങളും ഒളിപ്പിച്ചുവെച്ച പഴുതുകളും പതിയെ വെളിപ്പെടുന്നു. ഒരു മരണത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പഴുത് എന്ന ചിത്രം.

ഡൈസൺ തോമസ്, മോബിൻ നിള, നിൻസി, സ്റ്റാലിൻ ജി അലക്സാണ്ടർ, അലീന, വിഷ്ണു, റെജി, അനൂപ്, അമീർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഡി.ഓ.പി മിഥുൻ, എഡിറ്റർ സജി, സംഗീതം ഫൈസൽ, ലിറിക്സ് യാസിർ പുതുക്കാട്, കുന്നത്തൂർ ജയപ്രകാശ്. പാടിയിരിക്കുന്നത് നിതിൻ.കെ.ശിവ.

അസോസിയേറ്റ് ഡയറക്ടർ പ്രദീഷ് ഉണ്ണി കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആൽബർട്ട്, ആദിത്യൻ, തോമസ്,ബിജു, വിഷ്ണു.എം.നായർ, കാസ്റ്റിങ് ഡയറക്ടർ ലാലു, അസിസ്റ്റന്റ് കാമറമാൻ വിഷ്ണു, ജംഷീർ, മനു ചെമ്മാട്, സഞ്ജു വിൽസൺ, വിജീഷ് വാസുദേവ്.

സൗണ്ട് എൻജിനീയർ നിഷാദ്, കോസ്റ്റും രാജീവ്‌, മേക്കപ്പ് അനിൽ നേമം, മേക്കപ്പ് അസിസ്റ്റന്റ് രാജേഷ് പാലക്കാട്‌, രജനി അജ്നാസ്, കോസ്റ്റ്യൂംസ് രാജീവ്‌, ആർട്ട്‌ സെയ്ത്, സൗണ്ട് മിക്സിംഗ് വിജയ് സൂര്യ വി.ബി, ഡി.ഐ ബിബിൻ വിശ്വൽ ഡോൻസ്, പ്രൊഡക്ഷൻ കൺട്രോളർ സിബി പിള്ളൈ, ബി.ജി.എം ശ്രീനാഥ്, പബ്ലിസിറ്റി ഡിസൈൻ വിഷ്ണു രാംദാസ്, ഡിസ്ട്രിബൂഷൻ തന്ത്ര മീഡിയ, പി.ആർ.ഓ എം.കെ ഷെജിൻ.

Tags:    
News Summary - Pazhuth movie first look poster out now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.