ഷാറൂഖ് ഖാൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജനുവരി 10ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുമെന്നും 25ന് സിനിമ റിലീസ് ചെയ്യുമെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി രണ്ട് മാസം മുമ്പ് പുറത്തിറങ്ങിയ ടീസർ യു ട്യൂബിൽ 66 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
ട്രെയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ബുധനാഴ്ച ഷാറൂഖ് ഖാൻ ട്വിറ്ററിൽ ‘എസ്.ആർ.കെയോട് ചോദിക്കാം’ സെഷൻ സംഘടിപ്പിച്ചിരുന്നു. ഇതിൽ പത്താൻ ഒരു ദുരന്തമാകുമെന്നും നിങ്ങൾക്ക് വിരമിക്കാമെന്നും ഒരാൾ കുറിച്ചപ്പോൾ ഷാറൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചക്കിടയാക്കിയിരിക്കുന്നത്.
‘മോനേ, മുതിർന്നവരോട് ഇങ്ങനെയൊന്നും സംസാരിക്കരുത്’ എന്നായിരുന്നു താരത്തിന്റെ മറുപടി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.