Posted On
date_range Updated On
date_range ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒ.ടി.ടിയിൽ
സൈജു കുറുപ്പ് നായകനായ സിനിമ ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സിന്റോ സണ്ണിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കളിമണ്ണ്, ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിർമാതാവ്. മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.