പുതിയ സന്തോഷം പങ്കുവെച്ച് പാർവതി തിരുവോത്ത്

ടി പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്. അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പാർവതി തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 'സ്വപ്ന ടീമിനോടൊപ്പം' എന്ന കുറിപ്പോടുകൂടിയാണ് ബോളിവുഡിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

പാർവതിക്കൊപ്പം പങ്കജ് ത്രിപാതി, സഞ്ചന സങ്കി, ജയ അഹ്സാൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അവിക് മുഖോപാധ്യായ് , സംഗീതം ശന്തനു മൊയ്ത്രയാണ്. ഖരീബ് ഖരീബ് സിംഗിന് ശേഷം പാർവതി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വുമൺ' ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ പാർവതിയുടെ ചിത്രം . സോണി ലിവിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വിക്രമിന്റെ 'തങ്കലാനാ'ണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ  മാറ്റൊരു ചിത്രം.


Tags:    
News Summary - Pankaj Tripathi, Parvathy Thiruvothu, Aniruddha Roy Chowdhury comes together for this investigate social drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.