മലയാളത്തിന്‍റെ അഭിമാനമായി ജോജു ജോർജ്ജിന്‍റെ സംവിധാന അരങ്ങേറ്റം; സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് 'പണി'

ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25ന് സിനിമ പ്രദർശിപ്പിക്കും. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായ ചിത്രം ഒക്ടോബർ 24നാണ് തിയറ്ററുകളിലെത്തിയത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തി. പണിയിലെ സാഗർ സൂര്യയുടെയും ജുനൈസിന്‍റെയും വില്ലൻ വേഷങ്ങൾ വലിയ ചർച്ചയായിരുന്നു. അഭിനയ ആയിരുന്നു ചിത്രത്തിലെ നായിക. സീമ, പ്രശാന്ത് അലക്സാണ്ടർ, അഭയ ഹിരൺമയി, ചാന്ദിനി ശ്രീധരൻ, സിജിത് ശങ്കർ, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.

ത്രില്ലർ, റിവഞ്ച് ചിത്രമായ പണി ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നായിരുന്നു നിർമിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.

Tags:    
News Summary - pani joju george movie stuttgart indian film festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.