ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടേയും പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റേയും വിവാഹമോചന വാർത്തകളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടി ആയിശ ഉമറിന്റേത്. നടിയുമായിട്ടുളള ബന്ധമാണ് ശുഐബ്- സാനിയ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്നാണ് അന്ന് പ്രചരിച്ച വാർത്തകൾ.
എന്നാൽ, ഇപ്പോൾ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി നടി ആയിശ ഉമർ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടത്. ശുഐബിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും സാനിയയോടും ശുഐബിനോടും ഏറെ ബഹുമാനമാണെന്നും നടി വ്യക്തമാക്കി.
'ശുഐബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ബന്ധങ്ങളും ഉണ്ട്' -നടി പറഞ്ഞു.
'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' -എന്നുള്ള സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാഹമോചന വാർത്തകൾക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.