Posted On
date_range Updated On
date_range സംവിധാനം - അനൂപ് മേനോൻ, ടൈറ്റിൽ റോളിൽ സുരഭി; ത്രില്ലടിപ്പിക്കാൻ 'പത്മ' ഒരുങ്ങുന്നു
അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് "പത്മ". ചിത്രത്തിൻ്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ.
രസകരമായ രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗ്ഗീസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിആർഒ: പി.ശിവപ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.