അഡ്രിയൻ ബ്രോഡി,സോയ സൽദാന
ലോസ് ആഞ്ജലസ്: 97ാമത് ഓസ്കർ പുരസ്കാര വിജയികളെ പ്രഖ്യാപിച്ച് തുടങ്ങി. മികച്ച ചിത്രം 'അനോറ'.'ദി ബ്രൂട്ടലിസ്റ്റിലെ' അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുത്തു.
'ദ റിയല്‍ പെയിന്‍' എന്ന സിനിമയിലെ അഭിനയത്തിന് കീറൻ കോകൻ മികച്ച സഹനടനായും 'എമിലിയ പെരസി'ലെ അഭിനയത്തിന് സോയ സൽദാന മികച്ച സഹനടിയായും തെരഞ്ഞെടുത്തു.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം ആയി 'ഫ്ലോ'യും മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ആയി 'ഇൻ ദ ഷാഡോ ഓഫ് സൈപ്രസും' തെരഞ്ഞെടുത്തു. ലാത്വിവിയയില്‍ നിന്ന് ഓസ്കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് 'ഫ്ലോ'.
'വിക്കെഡ്' മികച്ച വസ്ത്രാലങ്കാര പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനാണ് പോൾ ടേസ്വെൽ.
മികച്ച ഒറിജിനല്‍ തിരക്കഥക്കുള്ള പുരസ്കാരം 'അനോറ'യുടെ രചന നിർവഹിച്ച സിയാൻ ബേക്കറും മികച്ച അഡാപ്റ്റഡ് തിരക്കഥക്കുള്ള പുരസ്കാരം പീറ്റർ സ്ട്രോഗന്‍റെ 'കോണ്‍ക്ലേവും' നേടി.
'ദ സബ്സ്റ്റന്‍സ്' മികച്ച മേക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് പുരസ്കാരവും 'അനോറ'യുടെ എഡിറ്റിങ്ങിന് സിയാൻ ബേക്കറിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു.
ഇന്ത്യൻ സമയം പുലർച്ച 5.30നാണ് ഡോൾബി തിയറ്ററിൽ പ്രഖ്യാപനം ആരംഭിച്ചത്. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കര്‍ വേദിയില്‍ നടന്നു. അന്തരിച്ച വിഖ്യാത നടൻ ജീൻ ഹാക് മാനെയും ഓസ്കര്‍ വേദിയിൽ സ്മരിച്ചു. കോനൻ ഒബ്രിയാനാണ് അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.