രതീഷ് ബാലകൃഷ്ണപ്പൊതുവാൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും കൂടെ സജിൻ ഗോപുവും ദിലീഷ് പോത്തനുമാണ് പോസ്റ്ററിൽ ഉള്ളത്.
പോസ്റ്റർ നൽകുന്ന ദുരുഹതയും, സസ്പെൻസും ആരെയും ആകർഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ മറ്റു ചിത്രങ്ങൾ.
ത്രില്ലർ ഴോണറിൽ ചിത്രത്തിന്‍റെ പശ്ചാത്തലം വയനാടാണ്. മാജിക്ക് ഫ്രെയിംസ് & ഉദയാ പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമാണം. സുധീഷ്, രാജേഷ് മാധവൻ, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.
ഛായാഗ്രഹണം - അർജുൻ സേതു. എഡിറ്റിങ്-മനോജ് കണ്ണോത്ത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസേർസ് - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. പ്രൊജക്റ്റ് ഹെഡ് - അഖിൽ യശോധരൻ. ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു. ആർട്ട് - ഇന്ദുലാൽ കവീദ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യാം - ഡിസൈൻ- മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.