കടുവയല്ല 'ഒറ്റക്കൊമ്പൻ'; സുരേഷ് ഗോപി ചിത്രത്തിെൻറ ടൈറ്റിൽ പ്രഖ്യാപിച്ചത് നൂറിലേറെ താരങ്ങൾ
സുരേഷ് ഗോപിയുടെ 250ആം ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. പകര്‍പ്പവകാശം സംബന്ധിച്ച പരാതിയെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും വൈകാതെ കോടതി കയറേണ്ട സാഹചര്യം വരികയും ചെയ്തു. പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.
അതേ പ്രമേയം സിനിമയാക്കരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, തന്‍റെ 250ആം ചിത്രം സംബന്ധിച്ച് തിങ്കളാഴ്ച വമ്പന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സുരേഷ് ഗോപി മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞ ദിവസം വൈകിട്ട് ആറിന് ചിത്രത്തിന്‍റെ ടൈറ്റില്‍ നൂറിലേറെ താരങ്ങള്‍ ചേർന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കടുവാക്കുന്നേൽ കുറുവാച്ചന് പകരം 'ഒറ്റക്കൊമ്പൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്‍റായിരുന്നു നടന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ജയറാമും ഉള്‍പ്പെടെ നൂറിലേറെ താരങ്ങളാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സ് ആണ് തിരക്കഥ. അറ്റാക്ക് ടു ഡിഫന്‍ഡ് എന്നാണ് ടാഗ് ലൈന്‍. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.