ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും ശബ്ദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്റെ ബാനറിൽ സ്വസ്ഥിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമിക്കുന്ന ചിത്രം ആഗസ്റ് പകുതിയോടെ തിയറ്ററിൽ എത്തും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഹ്രസ്വ ചിത്രത്തിൻറെ പിൻബലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 'വായോ വരിക വരിക..' എന്ന് തുടങ്ങുന്ന ജയൻ പലക്കലിന്‍റെ വരികൾക്ക് റിജോഷ് സംഗീതം നൽകി സന്നിദാനന്ദൻ ആലപിച്ച ഗാനമാണ് മനോരമ മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നത്.
ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ, സോജ, വിനയ കൊല്ലം, ഗോപിനാഥ് രാമൻ, വന്ദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. എഡിറ്റിങ് ജിതിൻ ഡി.കെയും, വിവേക് മുഴക്കുന്ന്, ജയകുമാർ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ.
സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, പ്രൊഡക്ഷൻ ഡിസൈനർ: ഷെയ്ഖ് അഫ്സൽ, ആർട്ട്: ഷൈൻ ചന്ദ്രൻ, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, സ്റ്റിൽസ്: ബിജു ഗുരുവായൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രവി വാസുദേവ്, ഡിസൈൻ: ബ്ലാക്ക് ഹോൾ, ഡിജിറ്റൽ മാർക്കറ്റിങ്: ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.