ചരിത്രത്താളുകളിലെ ആദ്യ ഒടിയന്‍റെ കഥ; 'ഒടിയങ്കം' ട്രെയിലർ എത്തി

ശ്രീ മഹാലക്ഷ്മി എർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിച്ച് സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒടിയങ്കം'. ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരി് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ റിലീസായി.

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കുന്ന 'ഒടിയങ്കം' സെപ്റ്റംബർ 19ന് പ്രദർശനത്തിനെത്തുന്നു. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഹ്രസ്വ ചിത്രത്തിൻറെ പിൻബലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

വിവേക് മുഴക്കുന്ന്, ജയകുമാർ കെ. പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം: റിജോഷ്, എഡിറ്റിങ്: ജിതിൻ ഡി കെ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ: ഷെയ്ഖ് അഫ്സൽ, ആർട്ട്: ഷൈൻ ചന്ദ്രൻ, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, ഡിസൈൻ: ബ്ലാക്ക് ഹോൾ,സ്റ്റിൽസ്: ബിജു ഗുരുവായൂർ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Full ViewFull View

Tags:    
News Summary - odiyangam trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.