ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച ഹൊറർ ത്രില്ലർ ചിത്രം ഒബ്സെഷൻ ഇനി ഒ.ടി.ടിയിലേക്ക്. ആഗോളതലത്തിൽ വൻ വിജയമായി മാറിയ കുഞ്ഞൻ ബജറ്റ് ചിത്രമാണ് ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടി.വി എന്നീ പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്നത്. ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ തിയേറ്ററുകളിൽ ചിത്രത്തിനു ലഭിച്ച മികച്ച പിന്തുണ കാരണമാണ് ഒ.ടി.ടി റിലീസ് നീട്ടിയത്.
ജൂൺ 30ന് ചിത്രം ഒ.ടി.ടി റിലീസായെത്തും. ഒബ്സെഷന്‍റെ ഡിജിറ്റൽ റിലീസിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെൻസർ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂർണമായും അൺകട്ടഡ് വേർഷനായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിയേറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറർ സീനുകൾ മികച്ചതും വയലൻസ് നിറഞ്ഞതുമായിരുന്നു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ കൂടി ഒ.ടി.ടിയിൽ വരുമെന്ന വാർത്ത സിനിമാ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒമ്പത് കോടി ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് 3000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാർക്കർ എന്ന 26 വയസ്സുകാരനായ യൂട്യൂബർ ഒരുക്കിയ ചിത്രമാണ് ഒബ്സെഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.