ഐ.എഫ്​.എഫ്​.കെ കൊച്ചി എഡിഷൻ ഉദ്​ഘാടന ചടങ്ങിൽ നിന്ന്​ നടൻ സലീം കുമാറിനെ ഒഴിവാക്കി

കൊച്ചി: സംസ്ഥാനത്തി​ന്‍റെ അന്താരാഷ്​ട്ര ചലച്ചി​േ​ത്രാത്സവത്തി​ന്‍റെ(ഐ.എഫ്​.എഫ്​.കെ) കൊച്ചി എഡിഷൻ ഉദ്​ഘാടന ചടങ്ങിൽ നിന്ന് മുൻ​ ദേശീയ പുരസ്​കാര ജേതാവായ സലീം കുമാറിനെ ഒഴിവാക്കിയതായി ആക്ഷേപം. പുരസ്കാര ജേതാക്കളായിരുന്നു തിരി തെളിയിക്കേണ്ടിയിരുന്നത്​.

രാഷ്​ട്രീയ വ്യത്യാസത്തിന്‍റെ ഭാഗമായാണ്​ തന്നെ ഒഴിവാക്കിയതെന്ന്​ സലീം കുമാർ 'മാധ്യമം ഓൺലൈനിനോട്​' പറഞ്ഞു.

എന്നെ വ്യക്തമായി മാറ്റി നിർത്തിയതാ​​ണ്​. അബദ്ധം പറ്റിയതാണെങ്കിൽ മനസ്സിലാക്കാം. നടൻ ടിനി ടോം രണ്ടാഴ്ച മുന്നേ ചോദിച്ചതാണ്​ സലീം കുമാറിനെ എന്തുകൊണ്ട്​ മാറ്റി നിർത്തുന്നുവെന്ന്.​ രാഷ്​ട്രീയത്തിന്‍റെ പേരിലാണ്​ തന്നെ ഒഴിവാക്കിയതെന്നും സലീം കുമാർ പറഞ്ഞു.

അതേസമയം, സലീം കുമാറിനെ വിളിക്കാൻ വൈകിയതാകുമെന്നും അദ്ദേഹത്തെ ചടങ്ങിൽ ഉൾ​പ്പെടുത്തുമെന്നും​ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - no invitation for salim kumar in iffk kochi edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.