ചാക്കോച്ചന് പിറന്നാൾ സമ്മാനമായി നിഴലും മോഹൻകുമാർ ഫാൻസും

മലയാളത്തിന്‍റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍റെ 43 ാം ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ. പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന രണ്ട് രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്.

Full View

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴൽ'. നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് നിഴൽ. എസ്. സഞ്ജീവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ.

Full View

ജിസ് ജോയ് ആണ് മോഹൻകുമാർ ഫാൻസ് സംവിധാനം ചെയ്യുന്നത്. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയും ചേർന്നാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. ബാഹുൽ രമേശാണ് ഛായാ​ഗ്രഹണം. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.